top of page
Writer's pictureBIJOY P PULIPRA

കാർഷികനിയമം അറബിക്കടലിൽ,കർഷകർ നടുറോഡിൽ

പ്രിയമുള്ളവരേ,

ഇത് ഒരു സുവർണാവസരമാണ്. നഷ്ടപെട്ടതൊക്കെ തിരിച്ചു പിടിക്കാനുള്ള അസുലഭവസരം. ജനമനസ്സുകളിൽ നഷ്ടപ്പെട്ടുപോയ സ്ഥാനം വീണ്ടെടുക്കാനുള്ള ഈ അവസരം നമ്മൾ പരമാവധി പ്രയോജനപ്പെടുത്തണം.

ഭയം മഹത്തായ ഒരു വികാരമാണ്. അശരണരായവരുടെയും ആലംബഹീനരായവരുടെയും ഭയചകിതമായ മനസ്സ് എന്നും നമ്മെ പോലെയുള്ളവർക്കു അവസരങ്ങളുടെ ഒഴിയാത്ത അവനാഴിയാണ്. ഒരു രാഷ്ട്രീയക്കാരൻ ഒരു നല്ല പാചകക്കാരനെ പോലെയാകണം. ഭയയും പട്ടിണിയും ജനമനസ്സുകളിൽ തീർക്കുന്ന അരക്ഷിതാവസ്ഥ തന്റെ തീൻ മേശകളിലെ രുചിയാർന്ന വിഭവങ്ങളാക്കാൻ കഴിയുന്ന മാന്ത്രികനായ ഒരു പാചകക്കാരൻ. ആ അതിവിഭവസമർദ്ധമായ പാചകക്കൂട്ടുകൾ പട്ടിണികിടക്കുന്ന വെറും സാധാരണക്കാരായ കർഷകരുടെ , അതായതു, കൃത്യമായിപറഞ്ഞാൽ, നമ്മുടെ പ്രിയപ്പെട്ട വോട്ടറന്മാരുടെ രസമുകുളങ്ങളിൽ രുചിഭേദങ്ങൾ തീർക്കൻപാടില്ലായെന്ന കാര്യം ഞാൻ പ്രേത്യേകം പറഞ്ഞുതരേണ്ടതില്ലല്ലോ.

ഇന്ന് ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും അലയൊലികളും മാറ്റൊലികളും തീർക്കുന്ന പുതിയ കർഷക നിയമം അത്തരത്തിലൊരു അസുലഭവസരമാണ്. ഈ അടുത്തിടെ പാര്ലിമെന്റിറ്റിന്റെ ഈര്സഭകളിലും പാസാക്കിയായ കർഷക ശാക്തീകരണനിയമം കര്ഷകന് അനേകഗുണങ്ങൾ നല്കുന്നതാണെന്ന സത്യം നമ്മൾ അംഗീകരിക്കാൻപാടില്ല. അങ്ങിനെ സംഭവിച്ചാൽ സ്വതവേ ദുർബലരും വിദ്യാഭ്യാസഹീനരുമായ കർഷകൻ നാളെ നമ്മുക്ക് വോട്ട് ചെയ്യണമെന്നില്ല. സത്യം മറിച്ചാണെങ്കിലും കര്ഷകനിയമം കരിനിയമമാണെന്നു നാമോരുത്തരും ആണയിട്ടു അവരെ വിശ്വസിപ്പിക്കണം.

പുതിയ കാർഷിക വിഭവ സംഭരന വിതരണ നിയമം കർഷകർക്ക് അനേകമനേകമാവസരങ്ങൾ തുറന്നുകൊടുക്കുന്ന ഒരു ജാലകമാണെന്നു നമുക്കറിയാമെങ്കിലും നമ്മളതിനെ നഖശിഖാന്തംഎതിർക്കണം. പുതിയ കാർഷികനിയമം കർഷകരെ കോർപ്പറേറ്റ് ഭീമന്മാരുടെ കാൽക്കൽ പണയംവെക്കാനുള്ള ഭരണകർത്താക്കളുടെ കുതന്ത്രമാണെന്നു നമുക്ക് പലയാവർത്തി പറയേണ്ടിവന്നേക്കാമെങ്കിലും , അതിന്റെപേരിൽ ഒരു കോർപ്പറേറ്റ് രാജാക്കന്മാരെയും നമ്മൾ പിണക്കാൻ പാടില്ല, കാരണം അവർ നമ്മുടെ അന്നദാതാക്കളാണ്. നമ്മൾ അവരുടെ സ്നേഹമുള്ള സേവകരും.

ഭാരതം എന്ന മഹത്തയ രാജ്യം ഒരു കാർഷികാടിസ്ഥിത സമ്പദ്‌വ്യവസ്ഥ പിന്തുടരുന്ന രാജ്യമാണെങ്കിലും നമ്മുടെ കർഷകരിൽ ബഹുഭൂരിപക്ഷവും ഉടുതുണിക്ക് മറുതുണിയില്ലാത്ത ദരിദ്രനാരായണമാരാണ്. പുതിയ കര്ഷകനിയമം അവരുടെ അവസ്ഥക്ക് കാര്യമയമാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ഇതിനെ ഒരു അവസരമായിക്കണ്ടു, അവരുടെ മനസുകളിൽ നമ്മൾ സംശയത്തിന്റെ തീകോരിയിടണം. അണയാത്ത അഗ്നിയായി, ജ്വലിക്കുന്ന കണ്ണുമായ് , നീറുന്ന മനസ്സുമായി , തീരാത്ത വേദനയോടെ, വിഷാദത്തോടെ ദരിദ്രനാരായണന്മാരായി അവർ ഇവിടെത്തന്നെ തുടരട്ടെ....

തന്റെ കൃഷിയിടങ്ങളിൽ കണ്മുന്നിൽ വിടരുന്ന, വിരിയുന്ന, പൂക്കുന്ന, കായ്ക്കുന്ന വിഭവങ്ങൾ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുവാനുള്ള അതിനൂതനമായ സാങ്കേതിക വിദ്യകൾ പുതിയ കാർഷിക നിയമം പ്രദാനംചെയ്യുന്നതറിയാതെ , തങ്ങളുടെ ഉത്പന്നങ്ങൾക്ക് അനേകം പുതിയ വിപണികൾ അകലങ്ങളിലൊരുങ്ങുന്നതറിയാതെ , തങ്ങളിലെ ശക്തനായ സമ്മദിദായകനെ തിരിച്ചറിയാതെ , അനേകശതംവരുന്ന മൂലധന നിക്ഷേപപത്തിലൂടെ അനിതരസാധാരണമായ വളർച്ച പ്രാപിക്കുവാനുള്ള അവസരങ്ങളറിയാതെ, അവർ എന്നും തുടരട്ടെ...നമ്മുടെ പാർട്ടിയുടെ ശക്തിയുള്ള, പ്രജ്ഞയറ്റ, അനേകശതംവരുന്ന അണികളിലൊരുവനായി , മുറ്റത്തു പൂത്തുലയുന്ന പാടശേഖരത്തിനു മുന്നിലും ഒട്ടിയ വയറുമായി , പട്ടിണിമാറാതെ, നല്ല വസ്ത്രംധരിക്കാതെ അജ്ഞരായി, അജ്ഞാതരായി അവർ നമ്മെ നിഴലുപോലെ പിന്തുടരട്ടെ....

എനിക്കും നിങ്ങൾക്കും പിന്നിലായി, കാർഷികനിയമത്തിനെതിരായി അവർ അണിനിരക്കട്ടെ.

ജയ് ഹിന്ദ്, ലാൽ സലാം, വന്ദേ മാതരം


Read English Version of Article

61 views0 comments

Recent Posts

See All

Comments


bottom of page